Connect with us

punjab election 2022

രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ചരണ്‍ജിത് സിംഗ് ചന്നി

2007ല്‍ ചംകൗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുമാണ് ചന്നി നിയമസഭയിലെത്തിയത്

Published

|

Last Updated

അമൃത്സര്‍ | പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും. ചംകൗര്‍ സാഹിബ്, ഭദൗര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് ചന്നി മത്സരിക്കുക. 2007ല്‍ ചംകൗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുമാണ് ചന്നി നിയമസഭയിലെത്തിയത്.

35 ശതമാനത്തിലേറെ പട്ടിക ജാതി വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലമാണ് ഭദൗര്‍. രണ്ട് മണ്ഡലത്തിലും ജനവിധി തേടന്‍ ചന്നിയെ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരിക്കും അദ്ദേഹം എന്ന സൂചന കൂടിയാണ് കോണ്‍ഗ്രസ് നല്‍കുന്നത്.

Latest