Kerala
അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ; ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ച് എന്‍ പ്രശാന്ത് ഐഎഎസ്
. ഏഴ് കാര്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രശാന്ത് കത്ത് നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം | അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആരാഞ്ഞ് സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത് ഐഎഎസ്. ഏഴ് കാര്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രശാന്ത് കത്ത് നല്‍കിയിരിക്കുന്നത്. തന്റെ കത്തിന് മറുപടി തന്നാലേ ചാര്‍ജ് മെമ്മോക്ക് മറുപടി നല്‍കൂവെന്നാണ് പ്രശാന്തിന്റെ നിലപാട്.
അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് എന്‍ പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്.ഇതിന് പിന്നാലെ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ചാര്‍ജ് മെമ്മോയും നല്‍കി. എന്നാല്‍ മെമ്മോക്ക് മറുപടി നല്‍കുന്നതിന് പകരം തിരിച്ച് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിക്കുകയാണ് പ്രശാന്ത്.
സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കാത്തത് എന്തുകൊണ്ട് , തന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് ആര് ശേഖരിച്ചു, ഏത് ഉദ്യോഗസ്ഥന്റെ ഫോണില്‍ നിന്ന് ലഭിച്ചു, ആധികാരികത ഉറപ്പാക്കിയിട്ടുണ്ടോയെന്നും പ്രശാന്തിന്റെ ചോദ്യങ്ങള്‍. നേരത്തെ ചീഫ് സെക്രട്ടറിക്ക് എന്‍ പ്രശാന്ത് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ക്രിമിനല്‍ ഗൂഢാലോചന , വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.