Connect with us

CRIME

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

പെണ്‍കുട്ടിക്കും സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രം നല്‍കുമെന്നും ക്രൈംബ്രാഞ്ച്

Published

|

Last Updated

തിരുവനന്തപുരം | സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ലൈംഗിക പീഡനം ചെറുക്കാനാണ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതെന്നാണ് തിരുവനന്തപുരം സി ജെ എം കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്.

കേസില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രം നല്‍കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. 2017 മേയില്‍ തിരുവനന്തപുരം പേട്ടയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ചാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെടുന്നത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍, തന്നെ സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇതോടെയാണ് ആക്രമിച്ചതെന്നുമായിരുന്നു പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. ഇതേ തുടര്‍ന്നാണ് ഗംഗേശാനന്ദയ്ക്കെതിരെ കേസ് എടുത്തത്.

എന്നാല്‍ ഇതിനിടെ ഗംഗേശാനന്ദ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആക്രമിച്ചത് മറ്റാരോ ആണെന്നും പെണ്‍കുട്ടി മൊഴി മാറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ പെണ്‍കുട്ടിയും സുഹൃത്ത് അയ്യപ്പദാസും ഗൂഢാലോചന നടത്തിയതായി വ്യക്തമായി. ഇതോടെ ഇവര്‍ക്കെതിരെയും കേസ് എടുക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest