Connect with us

International

കഞ്ചാവ് കടത്ത്; 46കാരന് സിംഗപ്പൂരില്‍ തൂക്കുകയർ

മയക്കു മരുന്ന് കടത്തിയവര്‍ക്ക് വധശിക്ഷയാണ് സിംഗപ്പൂരിലെ ശിക്ഷ.

Published

|

Last Updated

സിംഗപ്പൂര്‍| സിംഗപ്പൂരില്‍ കഞ്ചാവ് കടത്തിയെന്നാരോപിച്ച് തങ്കരാജു സുപ്പയ്യ എന്ന 46-കാരനെ തൂക്കിലേറ്റും. നാളെയാണ് ശിക്ഷ നടപ്പാക്കുകയെന്നാണ് ലഭിച്ച പ്രാഥമിക വിവരം.

എന്നാല്‍ കഴിഞ്ഞയാഴ്ച സുപ്പയ്യയുടെ കുടുംബം പ്രസിഡന്റിന് ദയാഹരജി നല്‍കിയിരുന്നെങ്കിലും ശിക്ഷാ ഇളവ് ലഭിച്ചില്ല. മലേഷ്യയില്‍നിന്ന് സിംഗപ്പൂരിലേക്ക് ഒരു കിലോ കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് സുപ്പയ്യക്കെതിരായ കേസ്. കഞ്ചാവ് നേരിട്ട് പിടികൂടിയില്ലെങ്കിലും തെളിവുകള്‍ സുപ്പയ്യക്കെതിരായിരുന്നു. എന്നാല്‍, തനിക്ക് സംഭവത്തില്‍ പങ്കില്ലെന്ന് അദ്ദേഹം പറയുന്നു.

മയക്കു മരുന്ന് കടത്തിയവര്‍ക്ക് വധശിക്ഷയാണ് സിംഗപ്പൂരിലെ നിയമം.

 

Latest