Connect with us

Kerala

എഡിഎം നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് പിപി ദിവ്യയുടെ പരാമര്‍ശമെന്ന് കുറ്റപത്രം

കൊലപതാക സാധ്യത കുറ്റപത്രത്തില്‍ പൂര്‍ണമായും തള്ളിക്കളയുന്നുണ്ട്

Published

|

Last Updated

കണ്ണൂര്‍ |  എഡിഎം നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോലീസ് തയ്യാറാക്കിയ കുറ്റപത്രം. ആത്മഹത്യയിലേക്ക് നയിച്ചത് സിപിഎം നേതാവ് പി പി ദിവ്യയുടെ പരാമര്‍ശമെന്നും കുറ്റപത്രത്തില്‍ പറയുന്നു.അതേ സമയം കൊലപാതക സാധ്യത കുറ്റപത്രത്തില്‍ പൂര്‍ണമായും തള്ളിക്കളയുന്നുണ്ട്. ഈ മാസം അവസാനത്തോടെ് കണ്ണൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കും.

നവീന്‍ ബാബുവിനെ യാത്രയയപ്പ് യോഗത്തില്‍ അപമാനിക്കാന്‍ ആസൂത്രിത ശ്രമം നടന്നു. യാത്രയയപ്പ് യോഗത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതും നവീന് വിഷമമുണ്ടാക്കി. യോഗത്തിലേക്ക് പ്രാദേശിക ചാനലിനെ വിളിച്ച് വരുത്തുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഡിഐജി ജി എച്ച് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തീകരിച്ചത്.സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍രാജ്, എസിപി ടി കെ രത്‌നകുമാര്‍,ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ പിഴവുകളില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു