Connect with us

Techno

ചാറ്റ് ജിപിടി; ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം

യുഎസ്, ഇന്ത്യ, ബംഗ്ലാദേശ്, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് അവതരിപ്പിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് സേവനമായ ചാറ്റ് ജിപിടിയുടെ ആന്‍ഡ്രോയിഡ് ആപ്പ് കമ്പനി അവതരിപ്പിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. യുഎസ്, ഇന്ത്യ, ബംഗ്ലാദേശ്, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് അവതരിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ വരും ആഴ്ചകളില്‍ മറ്റ് രാജ്യങ്ങളിലേക്കും ആപ്പ് എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. ചാറ്റ് ജിപിടിയിലെ ഹിസ്റ്ററി അതേ അക്കൗണ്ട് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളിലും ലഭ്യമാകും. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, നിര്‍ദേശങ്ങള്‍, ലേഖനങ്ങള്‍ എഴുതുക എന്നീ ആവശ്യങ്ങള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാനും സാധിക്കും.

ചാറ്റ് ജിപിടിയില്‍ ‘കസ്റ്റമൈസ്ഡ് ഇന്‍സ്ട്രക്ഷന്‍സ്’ എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാവി ആശയവിനിമയങ്ങള്‍ക്ക് ഉപയോഗിക്കാനാവും വിധം ചാറ്റ്ജിപിടിയോട് സംസാരിക്കാനാകുന്ന സൗകര്യമാണിത്. ചാറ്റ് ജിപിടി പ്ലസ് ബീറ്റാ ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭിക്കുക. ചാറ്റ്ജിപിടി വിദഗ്ധര്‍ക്ക് പ്രതിവര്‍ഷം 185,000 ഡോളര്‍ (ഏകദേശം 1.5 കോടി രൂപ) വരെ പ്രതിഫലം നല്‍കാന്‍ ലിങ്ക്ഡ് ഇന്നിലെ കമ്പനികള്‍ തയ്യാറാണെന്ന് അടുത്തിടെ പുറത്തുവന്ന ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് പറയുന്നു.

എഐ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ആന്ത്രോപിക് എന്ന എഐ സ്റ്റാര്‍ട്ടപ്പ് എഐ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് റോളുകള്‍ പരീക്ഷിച്ചിരുന്നു. ആപ്പിളിന്റെ ഉല്പന്നങ്ങളില്‍ എഐ കൂട്ടിച്ചേര്‍ക്കുമെന്ന് ആപ്പിള്‍ സിഇഒ ടീം കുക്ക് അറിയിച്ചതും വാര്‍ത്തയായിരുന്നു.

 

 

---- facebook comment plugin here -----

Latest