Connect with us

International

ചാറ്റ്ജിപിടി; ഋഷി സുനക്കിനെയും ബില്‍ ഗേറ്റ്‌സിനെയും അഭിമുഖം നടത്തി

ബില്‍ ഗേറ്റ്സാണ് ലിങ്ക്ഡ്ഇനില്‍ അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ചത്

Published

|

Last Updated

വാഷിംഗ്ടണ്‍, ഡിസി| കഴിഞ്ഞ രണ്ട് മാസങ്ങളായി ടെക് ലോകത്ത് വൈറലായ ചാറ്റ് ബോട്ട്, ചാറ്റ് ജി പി ടി യുകെ പ്രധാനമന്ത്രി ഋഷി സുനക്കുമായും  മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സുമായും  അഭിമുഖം നടത്തി. ചാറ്റ് ജി പി ടിയുടെ ചില പ്രധാനപ്പെട്ട ചോദ്യങ്ങല്‍ക്ക് ഉത്തരം നല്‍കിയാണ് അവര്‍ അഭിമുഖത്തില്‍ പങ്കെടുത്തത്. ബില്‍ ഗേറ്റ്സാണ് ലിങ്ക്ഡ്ഇനില്‍ അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ചത്. ഭാവിയെക്കുറിച്ചുളള മികച്ച സംഭാഷണമാണിതെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ആഗോള സമ്പദ്വ്യവസ്ഥയിലും തൊഴില്‍ വിപണിയിലും സാങ്കേതികവിദ്യയുടെ സ്വാധീനത്തെക്കുറിച്ചായിരുന്നു ആദ്യത്തെ ചോദ്യം. ആരോഗ്യ പരിപാലനത്തിലും വിദ്യാഭ്യാസത്തിലും തൊഴിലാളി ക്ഷാമം നിലനില്‍ക്കുന്നതിനാല്‍ നമ്മള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ബില്‍ ഗേറ്റ്സ് ഇതിന് മറുപടിയായി പറഞ്ഞു. ചാറ്റ്‌ബോക്‌സ് പോലെയുള്ള സാങ്കേതികവിദ്യ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അഭിമുഖത്തിലൂടെ അദ്ദേഹം വ്യക്തമാക്കി.

 

 

 

Latest