Connect with us

Techno

ചാറ്റ്ജിപിടി കഥകള്‍ സര്‍ഗാത്മകം; പ്രശ്നങ്ങളുമുണ്ടെന്ന് പഠനം

300 യുവതീ യുവാക്കള്‍ക്കിടയില്‍ ചാറ്റ്ജിപിടി ഉപയോഗിച്ച് എട്ട് പാരഗ്രാഫുള്ള ചെറുകഥ എഴുതിച്ച് അവ വിലയിരുത്തിയാണ് പഠനം നടത്തിയത്.

Published

|

Last Updated

ചാറ്റ്ജിപിടിയുടെ സഹായത്തോടെ സൃഷ്ടിച്ച കഥകള്‍ കൂടുതല്‍ സര്‍ഗ്ഗാത്മകമാണെന്ന് പഠനങ്ങള്‍ പറയുന്നു. കഥകളില്‍ കൂടുതല്‍ ട്വിസ്റ്റുകള്‍ കൊണ്ടുവരാനും വായനക്കാരനെ ത്രില്ലടിപ്പിക്കാനും ചാറ്റ്ജിപിടി കഥകള്‍ക്ക് കഴിയുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ എഐ കഥകള്‍ക്ക് ചില പ്രശ്‌നങ്ങള്‍ ഉള്ളതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

യുകെയിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അനില്‍ ദോഷിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് എഐ കഥകളിലെ പ്രശ്‌നങ്ങളെ കുറിച്ച് പറയുന്നത്.

കഥകളിലെ വൈവിധ്യം കുറയുന്നതാണ് ചാറ്റ്ജിപിടി കഥകളുടെ പ്രധാന പ്രശ്നമായി പഠനത്തില്‍ പറയുന്നത്. സാധാരണ എഴുതുന്നവര്‍ക്ക് ചാറ്റ്ജിപിടിയെ ആശ്രയിക്കുമ്പോള്‍ വലിയ ആശയങ്ങള്‍ കിട്ടാറില്ല. എന്നാല്‍ അധികം എഴുതാത്തവര്‍ക്ക് നേരെ മറിച്ചാണ് അനുഭവം. ഇതിനാല്‍ എഐ എഴുത്തുകാര്‍ക്കിടയില്‍ സര്‍ഗാത്മകതയെ തുല്യമാക്കുന്നതായി സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ പറയുന്നു.

വ്യക്തിഗത സര്‍ഗ്ഗാത്മകത വര്‍ദ്ധിക്കാന്‍ എഐ വഴിയൊരുക്കുമെങ്കിലും വ്യത്യസ്ത നഷ്ടപ്പെടാനും സാമ്യതകള്‍ക്കും ഇടയാക്കുമെന്നും പ്രൊഫ. അനില്‍ ദോഷി പറഞ്ഞു. 300 യുവതീ യുവാക്കള്‍ക്കിടയില്‍ ചാറ്റ്ജിപിടി ഉപയോഗിച്ച് എട്ട് പാരഗ്രാഫുള്ള ചെറുകഥ എഴുതിച്ച് അവ വിലയിരുത്തിയാണ് പഠനം നടത്തിയത്.

 

Latest