Connect with us

Kerala

ചാവക്കാട് നാടന്‍ ബോംബ് പൊട്ടി; യുവാവ് പിടിയില്‍

ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ചാണ് ഇയാള്‍ ബോംബ് നിര്‍മിച്ചതെന്ന് പോലീസ് പറഞ്ഞു

Published

|

Last Updated

തൃശൂര്‍ | ചാവക്കാട് നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ഒരുമനയൂരില്‍ ആറാം വാര്‍ഡില്‍ ശാഖ റോഡിലാണ് നാടന്‍ ബോംബ് പൊട്ടിയത്. തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്ഥു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് നാട്ടകാര്‍ ഓടിയെത്തിയപ്പോള്‍ വലിയ രീതിയില്‍ പുക ഉയരുന്നതാണ് കണ്ടത്. പിന്നീട് റോഡില്‍ നിന്ന് വെളുത്ത കല്ലിന്‍ കഷ്ണങ്ങള്‍ തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു കണ്ടെത്തി. തുടര്‍ന്ന് ചാവക്കാട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ചാണ് ഇയാള്‍ ബോംബ് നിര്‍മിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന തൃശൂരില്‍ നിന്നുള്ള ബോംബ് സക്വാഡ് സ്ഥലത്തെത്തി. ഫോറന്‍സിക് സംഘവും പ്രദേശത്ത് പരിശോധന നടത്തി.

 

Latest