Kerala
പണം വാങ്ങി വഞ്ചിച്ചു; യുവാവ് അറസ്റ്റില്‍
മരുന്നുകളുടെ ഓര്‍ഡര്‍ എടുത്തു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയുടെ കൈയില്‍നിന്നും 10 ലക്ഷം രൂപ വാങ്ങുകയായിരുന്നു
![](https://assets.sirajlive.com/2024/10/fraud-897x538.jpg)
തൃശൂര്‍ | പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മരുന്നിന്റെ ഓര്‍ഡര്‍ തുകയെന്ന പേരില്‍ എട്ടുലക്ഷം രൂപ വാങ്ങി തട്ടിപ്പു നടത്തിയ എറണാകുളം ഉദയംപേരൂര്‍ സ്വദേശിയായ കൊങ്ങപ്പിള്ളിയില്‍ വീട്ടില്‍ കിരണ്‍കുമാറി (45) നെയാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
പാട്ടുരായ്ക്കല്‍ പൊന്നുവീട്ടില്‍ ലൈനില്‍ നടത്തുന്ന ഡെക്സ്റ്റര്‍ ലൈഫ് സയന്‍സ് എന്ന സ്ഥാപനത്തിലേക്ക് മറ്റു സ്റ്റേറ്റുകളില്‍ നിന്ന് മരുന്നുകളുടെ ഓര്‍ഡര്‍ എടുത്തു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയുടെ കൈയില്‍നിന്നും 10 ലക്ഷം രൂപ വാങ്ങുകയായിരുന്നു. പിന്നീട് രണ്ടു ലക്ഷം രൂപ തിരിച്ചു നല്‍കി. ബാക്കി തുകയായ എട്ടു ലക്ഷം രൂപ തിരിച്ചു കൊടുക്കുകയോ ഓര്‍ഡര്‍ ചെയ്ത മരുന്ന് എത്തിക്കുകയോ ചെയ്തില്ല. തുടര്‍ന്ന് പരാതിക്കാരന്‍ ഈസ്റ്റ് പോലീസിനെ സമീപിക്കുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.