Connect with us

Kerala

സഹകരണ മേഖലയില്‍ തട്ടിപ്പ് നടത്തിയവര്‍ ശിക്ഷിക്കപ്പെടണം: കാനം

'വിമര്‍ശനങ്ങള്‍ പലതും ശരിയാണ്. പൂര്‍ണമായി കുറ്റമറ്റ സംവിധാനം ഒരിടത്തുമില്ല. അതേസമയം, സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമം തുറന്നുകാണിക്കണം.'

Published

|

Last Updated

തിരുവനന്തപുരം | സഹകരണ മേഖലയില്‍ തട്ടിപ്പ് നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിമര്‍ശനങ്ങള്‍ പലതും ശരിയാണ്. പൂര്‍ണമായി കുറ്റമറ്റ സംവിധാനം ഒരിടത്തുമില്ല.

അതേസമയം, സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമം തുറന്നുകാണിക്കണം. കേന്ദ്ര അവഗണനക്കെതിരെ ഡല്‍ഹിയില്‍ സമരം നടത്തേണ്ട സാഹചര്യമാണെന്നും കാനം പറഞ്ഞു.

സര്‍ക്കാറിനും മുഖ്യമന്ത്രിക്കും സി പി ഐ എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം
സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം. മുഖ്യമന്ത്രിക്ക് കേന്ദ്ര സര്‍ക്കാറിനെതിരെ സമരം ചെയ്യാന്‍ മടിയാണ്. മുന്‍ മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തിനുള്ള വിഹിതം വെട്ടിക്കുറച്ചതില്‍ പ്രതിഷേധം ശക്തമല്ല. പണം നല്‍കാത്തതിനാല്‍ സി പി ഐ വകുപ്പുകളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. സഹകരണ മേഖലയിലെ തട്ടിപ്പ് ഒറ്റപ്പെട്ടതല്ലെന്നും സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു.

Latest