Connect with us

Kerala

ക്ഷേമ പെന്‍ഷന്‍ പട്ടിക സമഗ്രമായി പരിശോധിക്കുന്നു

തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് ഗുണഭോക്താക്കളുടെ പട്ടിക വിലയിരുത്തുക

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് അനര്‍ഹരായവര്‍ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തതായി കണ്ടെത്തിയ സാഹചര്യത്തില്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍ സമഗ്ര പരിശോധന നടത്താന്‍ ധനവകുപ്പ് നിര്‍ദ്ദേശം.

തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് ഗുണഭോക്താക്കളുടെ പട്ടിക വിലയിരുത്തുക. വാര്‍ഡ് അടിസ്ഥാനത്തില്‍ തന്നെ പരിശോധന നടത്തും. നിശ്ചിത സമയ പരിധി വച്ച് അര്‍ഹതാ മാനദണ്ഡങ്ങള്‍ വിലയിരുത്താനും ആലോചന ഉണ്ട്.

ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയ ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ അറുപത് ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കളില്‍ അനര്‍ഹര്‍ കടന്ന് കൂടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കര്‍ശന പരിശോധന തുടരണമെന്നുമാണ് സിപി എം നേതൃത്വത്തിന്റെയും നിലപാട്.