National
മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റ കൂടി ചത്തു
40 ദിവസത്തിനിടെ പാര്‍ക്കില്‍ ചത്ത മൂന്നാമത്തെ ചീറ്റയാണിത്.
ന്യൂഡല്‍ഹി| മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ നിന്നും ഒരു ചീറ്റ ചത്തു. ദക്ഷ എന്ന ചീറ്റയാണ് ചത്തത്. 40 ദിവസത്തിനിടെ പാര്‍ക്കില്‍ ചത്ത മൂന്നാമത്തെ ചീറ്റയാണിത്.
പരിക്കേറ്റ നിലയില്‍ ഇന്ന് രാവിലെയാണ് ചീറ്റയെ കാണപ്പട്ടത്. ഉടന്‍ തന്നെ ആവശ്യമായ മരുന്നുകളും ചികിത്സയും നല്‍കിയെങ്കിലും ഉച്ചയ്ക്ക് 12 മണിയോടെ ചീറ്റ ചത്തെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വായു, അഗ്‌നി എന്നീ രണ്ട് ആണ്‍ ചീറ്റകള്‍ ഉള്‍പ്പെട്ട ഇണചേരലിനിടെ ഉണ്ടായ അക്രമം മൂലമാകാം ദക്ഷയ്ക്ക് പരിക്കേറ്റതെന്ന് മധ്യപ്രദേശ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ എസ് ചൗഹാന്‍ പറഞ്ഞു.
പ്രോജക്റ്റ് ചീറ്റ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇരുപത് ചീറ്റകളെ കൂനോ നാഷ്ണല്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്നിരുന്നു. അതില്‍ രണ്ടെണ്ണം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ചത്തെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.