Connect with us

National

ചീറ്റകള്‍ നാളെയെത്തും; വരുന്നത് കടുവയുടെ മുഖമുള്ള ജംബോ ജെറ്റില്‍

ചീറ്റകളെ വഹിച്ചു കൊണ്ടുവരാനുള്ള പ്രത്യേക വിമാനം ഇന്നലെ നമീബിയയില്‍ ലാന്‍ഡ് ചെയ്തിരുന്നു. പ്രത്യേക സജ്ജീകരണങ്ങളുള്ള ബി 747 ജംബോ ജെറ്റ് വിമാനമാണിത്.

Published

|

Last Updated

വിന്‍ഡ്‌ഹോക്ക് | ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് ഇന്ത്യ ചീറ്റകളെ എത്തിക്കുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ നാളെയാണ് എട്ട് ചീറ്റകളെ രാജ്യത്തെത്തിക്കുക. ചീറ്റകളെ വഹിച്ചു കൊണ്ടുവരാനുള്ള പ്രത്യേക വിമാനം ഇന്നലെ നമീബിയയില്‍ ലാന്‍ഡ് ചെയ്തിരുന്നു. പ്രത്യേക സജ്ജീകരണങ്ങളുള്ള ബി 747 ജംബോ ജെറ്റ് വിമാനമാണിത്. കടുവയുടെ മുഖമാണ് വിമാനത്തിന്റെ മുന്‍ഭാഗത്തിന് നല്‍കിയിരിക്കുന്നത്. ‘കടുവകളുടെ നാട്ടിലേക്ക് ഗുഡ്വില്‍ അംബാസഡര്‍മാരെ എത്തിക്കുന്ന പ്രത്യേക പക്ഷി, ധീരന്മാരുടെ നാട്ടിലിറങ്ങി’ എന്ന കുറിപ്പോടെ വിമാനത്തിന്റെ ചിത്രം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പുറത്തുവിട്ടു.

അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് ആദ്യ ഘട്ടത്തില്‍ എത്തിക്കുക. ചീറ്റകള്‍ക്ക് രാജ്യത്ത് വംശനാശം സംഭവിച്ചതായി 1952ല്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

Latest