Connect with us

Kerala

ചേലക്കര: പത്രിക സമര്‍പ്പിച്ച് സാരഥികള്‍

അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ടി പി കിഷോര്‍ മുമ്പാകെയാണ് എല്‍ ഡി എഫ്, യു ഡി എഫ്, എന്‍ ഡി എ സാരഥികള്‍ പത്രിക സമര്‍പ്പിച്ചത്.

Published

|

Last Updated

ചേലക്കര | ചേലക്കരയിലെ ഉപ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ടി പി കിഷോര്‍ മുമ്പാകെയാണ് എല്‍ ഡി എഫ്, യു ഡി എഫ്, എന്‍ ഡി എ സാരഥികള്‍ പത്രിക സമര്‍പ്പിച്ചത്.

രാവിലെ 10.30 ഓടെ സി പി എം വടക്കാഞ്ചേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ എത്തിയാണ് ഇടത് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് പത്രിക നല്‍കിയത്.

ബി ജെ പി വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നിന്ന് 11ഓടെ കെ ബാലകൃഷ്ണനും കോണ്‍ഗ്രസ്സ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നിന്ന് രമ്യ ഹരിദാസും എത്തി പത്രിക സമര്‍പ്പിച്ചു. പ്രകടനത്തിന്റെ ്അകമ്പടിയോടെയാണ് ഇരു നേതാക്കളും എത്തിയത്.

 

Latest