Connect with us

champions leage

ചെല്‍സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

ഇരു പാദങ്ങളിലുമായി 2-1നാണ് ചെല്‍സി ജയിച്ചത്.

Published

|

Last Updated

ലണ്ടന്‍ | ഇംഗ്ലീഷ് ക്ലബ് ചെല്‍സി യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ലബ് ആയ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനെ പരാജയപ്പെടുത്തിയാണ് ചെൽസി ക്വർട്ടറിലെത്തിയത്. ആദ്യ പാദ പ്രി ക്വാർട്ടറിൽ ഡോർട്ട്മുണ്ടിനായിരുന്നു വിജയം.

ഇരു പാദങ്ങളിലുമായി 2-1നാണ് ചെല്‍സി ജയിച്ചത്. സ്വന്തം മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന രണ്ടാം പാദ മത്സരം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി ജയിച്ചത്.  43-ാം മിനുട്ടിൽ സ്റ്റെര്‍ലിംഗ് ആണ് ആദ്യ ഗോളടിച്ചത്. 53-ാം മിനുട്ടിൽ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് കെയ് ഹാവെര്‍ട്‌സ് രണ്ടാം ഗോളും നേടി.

മാരിയസ് വോൾഫിൻ്റെ ഹാൻഡ് ബോളാണ് പെനാൽറ്റിക്ക് കാരണം. വാറിലൂടെയാണ് ചെൽസിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. രണ്ട് തവണ കിക്കെടുക്കാനുള്ള അവസരവും വാറിലൂടെ ഹാവെർട്സിന് ലഭിച്ചു. ആദ്യ കിക്ക് പോസ്റ്റിൽ തട്ടിയെങ്കിലും ഡോർട്ട്മുണ്ട് താരങ്ങൾ ബോക്സിലേക്ക് കടന്നുകയറിയതായി വാറിൽ തെളിഞ്ഞു. ഇതോടെ രണ്ടാം തവണ കിക്കെടുക്കാൻ റഫറി ഹാവെർട്സിന് അവസരം കൊടുത്തു. ഇത് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചു.

Latest