Connect with us

Kerala

രാസ ലഹരി ഉപയോഗം: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം

ലഹരി ഉപയോഗത്തിനും ഗൂഢാലോചനക്കുമാണ് താരത്തിനെതിരെ കേസെടുത്തിരുന്നത്

Published

|

Last Updated

കൊച്ചി | രാസ  ലഹരി ഉപയോഗിച്ചെന്ന കേസിൽ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം.നടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ ഉടന്‍ വിട്ടയക്കും. രണ്ടാം തവണയാണ് ലഹരി കേസിൽ ഷൈൻ പിടിയിലാകുന്നത്. ലഹരി ഉപയോഗത്തിനും ഗൂഢാലോചനക്കുമാണ് താരത്തിനെതിരെ കേസെടുത്തിരുന്നത്. എന്‍ ഡി പി എസ് നിയമത്തിലെ സെക്ഷന്‍ 27,29  വകുപ്പുകൾ പ്രതിക്കെതര ചുമത്തി. പോലീസ്  നോട്ടീസ് നൽകിയതിനെ തുടർന്ന് രാവിലെ എറണാകുളം നോർത്ത് സ്റ്റേഷനിലെത്തിയ നടനെ നാല് മണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രാസ ലഹരി ഉപയോഗം സ്ഥിരീകരിക്കുന്നതിന് പ്രതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയിരുന്നു. രക്തവും മുടിയും നഖവും യൂറിനുമാണ് പരിശോധിച്ചത്. രാവിലെ പത്തോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രണ്ട് മണി വരെ നീണ്ടു. ചോദ്യം ചെയ്യലിൽ ഷെെനിന്‍റെ മൊഴികളില്‍ വെെരുധ്യമുണ്ടെന്ന് പോലീസ് തുടക്കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. തുടർച്ചയായ ചോദ്യങ്ങളിൽ പതറിയ ഷൈനിന് ലഹരി ഇടപാടുകാരുമായുള്ള ഫോൺ വിളി എന്തിനാണെന്ന ചോദ്യത്തിന് മുന്നിൽ ഉത്തരം നൽകാനായില്ല.

Latest