Kerala
കെമിസ്ട്രി പരീക്ഷാ ചോദ്യപേപ്പറും ചോര്‍ന്നു; ആരോപണവുമായി കെ എസ് യു
32 മാര്‍ക്കിനുള്ള ചോദ്യങ്ങൾ എം എസ് സൊല്യൂഷന്‍സ് പ്രവചിച്ച ഭാഗത്തുനിന്നെന്ന് ആരോപണം
തിരുവനന്തപുരം | ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പര്‍ വീണ്ടും ചോര്‍ന്നുവെന്ന ആരോപണവുമായി കെ എസ് യു. പത്താം ക്ലാസ്സ് കെമിസ്ട്രി പരീക്ഷക്ക് വന്ന ചോദ്യങ്ങളില്‍ ഭൂരിഭാഗവും യൂട്യൂബ് ചാനലായ എം എസ് സൊല്യൂഷന്‍സ് പ്രവചിച്ച ഭാഗത്തു നിന്നാണെന്നാണ് ആരോപണം.
32 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ഇത്തരത്തില്‍ വന്നെന്നാണ് പരാതി. ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന ആരോപണം നേരത്തെയും കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം എസ് സൊല്യൂഷന്‍സിനു നേരെ ഉയര്‍ന്നിരുന്നു.
അതേസമയം, ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച കെ എസ് യു മലപ്പുറം ജില്ലാ കമ്മിറ്റി ഡി ഡി ഇ ഓഫീസിന് മുമ്പില്‍ മിന്നല്‍ പ്രതിഷേധം നടത്തി. കെ എസ് യു ജില്ലാ പ്രസിഡന്റ് ഇ കെ അന്‍ശിദിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.