Connect with us

Kerala

കഥകളി വേഷത്തില്‍ ജ്യേഷ്ഠന്‍ ,ചെണ്ട കൊട്ടിയത് കൊച്ചനുജന്‍ ; കാണികള്‍ക്ക് കൗതുകമായി കഥകളി വേദി

മണ്ണാര്‍ക്കാട് പയ്യനാടം സ്വദേശികളായ കലാമണ്ഡലം പ്രദീപ്കുമാറിന്റെയും മല്ലികയുടെയും മക്കളാണിവര്‍.

Published

|

Last Updated

കൊല്ലം | എച്ച്എസ്എസ് കഥകളി മത്സരവേദിയില്‍ ഏറെ കൗതുകമുണര്‍ത്തിയ ഒരു കാഴ്ച്ചയുണ്ടായിരുന്നു. കഥകളിക്കായി തിരശ്ശീല ഉയര്‍ത്തിയപ്പോള്‍ പിന്നണിയിലിരുന്ന് ചെണ്ടകൊട്ടിയ കൊച്ചുകുട്ടിയെ കണ്ട് കാണികള്‍ ഒന്ന് അത്ഭുതപ്പെട്ടു. കഥകളി മത്സരത്തില്‍ പങ്കെടുത്ത പ്ലസ്ടു വിദ്യാര്‍ഥി പ്രണവിനൊപ്പം വേദി പങ്കിട്ടതാവട്ടെ അനുജന്‍ പ്രയാഗ്.

കല്യാണസൗഗന്ധികത്തിലെ ഹനുമാനായാണു പ്രണവ് അരങ്ങിലെത്തിയത്. അഞ്ചുവയസ്സുമുതല്‍ ഇരുവരും കഥകളി അഭ്യസിക്കുന്നുണ്ട്. അനുജന്‍ ഒപ്പമുണ്ടായ മത്സരത്തില്‍ പ്രണവ് എ ഗ്രേഡ് നേടിയത് കുടുംബത്തിന് ഇരട്ടി മധുരം സമ്മാനിച്ച നിമിഷമായിരുന്നു.

മണ്ണാര്‍ക്കാട് പയ്യനാടം സ്വദേശികളായ കലാമണ്ഡലം പ്രദീപ്കുമാറിന്റെയും മല്ലികയുടെയും മക്കളാണിവര്‍.

ഷൊര്‍ണൂര്‍ എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസിലെ പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണു പ്രണവ്.  ഷൊര്‍ണൂര്‍ കെവിആര്‍ സ്‌കൂളിലെ ഏഴാംക്ലാസുകാരനാണ് അനുജന്‍ പ്രയാഗ്.