Kerala
ചേന്ദമംഗലം കൂട്ടക്കൊല; ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്ന് പ്രതി
ഇന്നലെ ഒരു വിഭാഗം നാട്ടുകാര്‍ റിതു ജയന്റെ വീട് അടിച്ചുതകര്‍ത്തിരുന്നു.
കൊച്ചി| പറവൂര്‍ ചേന്ദമംഗലം കിഴക്കുംപുറത്തെ് ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്ന കേസില്‍ പ്രതി റിതു ജയനുമായി തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് അഞ്ച് മിനിട്ട് കൊണ്ട് പൂര്‍ത്തിയാക്കി. ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്ന് പ്രതി മൊഴി നല്‍കി.
ഇന്നലെ ഒരു വിഭാഗം നാട്ടുകാര്‍ റിതു ജയന്റെ വീട് അടിച്ചുതകര്‍ത്തിരുന്നു. പോലീസ് സ്ഥലത്തെത്തി നാട്ടുകാരെ പിരിച്ചുവിട്ടു. സംഭവത്തില്‍ രണ്ടുപേരെ വടക്കേക്കര പോലീസ് പിടികൂടിയിരുന്നു. സംഭവസ്ഥലത്ത് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ചേന്ദമംഗലം കിഴക്കുംപുറത്ത് വീട്ടില്‍ കയറി ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്ന സംഭവമുണ്ടായത്. ഒരു വീട്ടിലെ മൂന്നുപേരെ അയല്‍വാസിയായ റിതു ജയന്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ചികിത്സയിലാണ്. പ്രതി ലഹരിക്കടിമയാണെന്നും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് പോലീസ് തള്ളി.