Kerala
ചേന്ദമംഗലം കൊലപാതകം: പ്രതി റിമാന്‍ഡില്‍
കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും
കൊച്ചി | പറവൂര്‍ ചേന്ദമംഗലം കിഴക്കുംപുറത്ത് വീട്ടില്‍ കയറി മൂന്ന് പേരെ അടിച്ചുകൊന്ന കേസില്‍ പിടിയിലായ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കിഴക്കുംപുറത്ത് ഋതു ജയനെയാണ് പറവൂര്‍ കോടതി റിമാന്‍ഡ് ചെയതത്.
പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് മുനമ്പം ഡിവൈ എസ് പി. എസ് ജയകൃഷ്ണന്‍ വ്യക്തമാക്കി. പ്രതി ലഹരി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടില്ല. ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് മുനമ്പം ഡിവൈ എസ് പി പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കും.
ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ചികിത്സയിലാണ്.