Connect with us

isl 2022

ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ജയത്തിന് ചെന്നൈയുടെ സമനിലപ്പൂട്ട്

സഹല്‍ അബ്ദുസ്സമദ്, വിന്‍സി ബരെറ്റോ എന്നിവരാണ് സ്‌കോറര്‍മാര്‍.

Published

|

Last Updated

ചെന്നൈ | തുടര്‍ച്ചയായ ആറാം വിജയത്തിലേക്ക് ബൂട്ട് കെട്ടിയ കേരള ബ്ലാസ്റ്റേഴ്‌സിന് ചെന്നൈയിന്‍ എഫ് സിയുടെ സമനിലപ്പൂട്ട്. ഇരുടീമുകളും ഒന്ന് വീതം ഗോളടിച്ചു. സഹല്‍ അബ്ദുസ്സമദ്, വിന്‍സി ബരെറ്റോ എന്നിവരാണ് സ്‌കോറര്‍മാര്‍.

23ാം മിനുട്ടിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോളടിച്ചത്. ഇവാന്‍ കല്യൂഷ്‌നിയുടെ അസിസ്റ്റില്‍ സഹല്‍ അബ്ദുസ്സമദ് ഗോള്‍ നേടുകയായിരുന്നു. മൈതാന മധ്യേ നിന്ന് നീട്ടുനല്‍കിയ ബോള്‍ ഗോളി ദെബ്ജിത് മജുംദറിന്റെ മുകളിലൂടെ സഹല്‍ വലയിലേക്ക് ചിപ് ചെയ്തിട്ടു. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ ചെന്നൈ ഗോള്‍ മടക്കി.

48ാം മിനുട്ടില്‍ വിന്‍സി ബരെറ്റോയാണ് ചെന്നൈയുടെ സമനില ഗോള്‍ നേടിയത്. ചെന്നൈയുടെ റഹീം അലിയുടെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോളി പ്രഭ്‌സുഖന്‍ ഗില്‍ തടഞ്ഞിട്ടെങ്കിലും വിന്‍സിക്ക് ബോള്‍ ലഭിച്ചു. അങ്ങനെയാണ് ഗോള്‍ പിറന്നത്. ഇരുടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് നാലാമതെത്തി. ചെന്നൈയിന്‍ ഏഴാം സ്ഥാനത്താണ്.

Latest