Connect with us

Ongoing News

സിക്സർ മഴയിൽ കൊൽക്കത്തയെ കീഴടക്കി ചെന്നൈ

49 റൺസ് ജയത്തോടെ ചെന്നൈ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്

Published

|

Last Updated

കൊൽക്കത്ത | ഈഡൻ ഗാർഡനിൽ ബാറ്റിംഗ് വെടിക്കെട്ട് തീർത്ത ചെന്നൈ സൂപ്പർ കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 49 റൺസിന് തകർത്തു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ നാലിന് 235 റൺസെടുത്തപ്പോൾ കൊൽക്കത്തക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ ചെന്നൈ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.

കൊൽക്കത്തയുടെ മറുപടി ബാറ്റിംഗിൽ ജേസൺ റോയിയും (26 പന്തിൽ 61)യും റിങ്കു സിംഗും (33 പന്തിൽ 53) പൊരുതിയെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാനായില്ല.

നേരത്തെ, അജിങ്ക്യ രഹാനെ (29 പന്തിൽ 71 നോട്ടൗട്ട്), ശിവം ദുബെ (21 പന്തിൽ 50), ഡെവൻ കോൺവെ (40 പന്തിൽ 56), ഋതുരാജ് ഗെയ്ക്്വാദ് (20 പന്തിൽ 35) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ചെന്നൈക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. രവീന്ദ്ര ജഡേജ എട്ട് പന്തിൽ 18 റൺസെടുത്തു. രഹാനെ ആറ് ബൗണ്ടറിയും അഞ്ച് സിക്‌സും നേടി. ദുബെ അഞ്ച് സിക്‌സും രണ്ട് ബൗണ്ടറിയുമടിച്ചു. ആകെ 18 സിക്‌സറുകളാണ് ചെന്നൈ താരങ്ങൾ നേടിയത്.

---- facebook comment plugin here -----

Latest