Connect with us

National

സണ്‍റൈസേഴ്‌സിനെ തകര്‍ത്തെറിഞ്ഞ് ചെന്നൈ

ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ നാല് വിക്കറ്റ് വീഴ്ത്തി.

Published

|

Last Updated

ന്യൂഡല്‍ഹി|  ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 78 റണ്‍സിന് തകര്‍ത്ത ചെന്നൈ 9 മത്സരങ്ങളില്‍ അഞ്ച് വിജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മുന്നോട്ടുവച്ച 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 134 റണ്‍സ് എടുക്കുന്നതിനിടെ ഓള്‍ ഔട്ടായി. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ നാല് വിക്കറ്റ് വീഴ്ത്തി.ഋതുരാജ് ഗെയ്ക്വാദ് (54 പന്തില്‍ 98), ഡാരില്‍ മിച്ചല്‍ (32 പന്തില്‍ 52), ശിവം ദുബെ (20 പന്തില്‍ 39) എന്നിവര്‍ ചേര്‍ന്ന് ചെപ്പോക്കിലെ സ്ലോ പിച്ചില്‍ ചെന്നൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു.

മറുപടി ബാറ്റിംഗില്‍ ഹൈദരാബാദിന്റെ ട്രാവിസ് ഹെഡ് (7 പന്തില്‍ 13), അന്മോള്‍പ്രീത് സിംഗ് (0), അഭിഷേക് ശര്‍മ്മ (9 പന്തില്‍ 15) എന്നീ മുന്‍നിര വിക്കറ്റുകള്‍ പിഴുത് ദേശ്പാണ്ഡെ ചെന്നൈക്ക് മുന്‍തൂക്കം സമ്മാനിച്ചു. നിതീഷ് റെഡ്ഡിയെ (15 പന്തില്‍ 15) ജഡേജ വീഴ്ത്തിയപ്പോള്‍ പിടിച്ചുനിന്ന എയ്ഡന്‍ മാര്‍ക്രം (26 പന്തില്‍ 32) മതീഷ പതിരനയ്ക്ക് മുന്നില്‍ കാലിടറി. ഹെന്രിച് ക്ലാസന്‍ (21 പന്തില്‍ 20) പതിരനയുടെ രണ്ടാം വിക്കറ്റായി മടങ്ങി. അബ്ദുല്‍ സമദ് (18 പന്തില്‍ 19) ശാര്‍ദുല്‍ താക്കൂറിനു വിക്കറ്റ് സമ്മാനിച്ച് പുറത്തായി. പാറ്റ് കമ്മിന്‍സ് (7 പന്തില്‍ 5) ആണ് ദേശ്പാണ്ഡെയുടെ നാലാം വിക്കറ്റ്. ഷഹബാസ് അഹ്മദ് (7), ജയ്‌ദേവ് ഉനദ്കട്ട് (1) എന്നിവരെ വീഴ്ത്തി മുസ്തഫിസുര്‍ റഹ്മാന്‍ ഹൈദരാബാദ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.

 

---- facebook comment plugin here -----

Latest