ISL 2021- 22
ഐ എസ് എല്ലില്‍ ചെന്നൈയിന്‍ എഫ് സിക്ക് വിജയത്തുടക്കം
എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈയിന്‍ വിജയിച്ചത്

ഗച്ചിബോളി | ഐ എസ് എല്‍ എട്ടാം സീസണില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ് സിക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ് സിയെ പരാജയപ്പെടുത്തിയാണ് ചെന്നൈയിന്‍ സീസണ്‍ ആരംഭിച്ചിരിക്കുന്നത്. എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈയിന്‍ വിജയിച്ചത്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ എഫ് സിക്ക് വേണ്ടി വ്‌ലാഡിമര്‍ കോമന്‍ വിജയ ഗോള്‍ നേടി. 66ാം മിനിറ്റിലായിരുന്നു ചെന്നൈയിന്റെ വിജയഗോള്‍ പിറന്നത്. കളിയിലുടനീളം പന്ത് കൈവശം വെച്ച ഹൈദരാബാദിന് പക്ഷെ ഗോള്‍ വല ഭേദിക്കാന്‍ സാധിച്ചില്ല.
---- facebook comment plugin here -----