Connect with us

From the print

ചെന്നൈ- ഗുരുവായൂര്‍ എക്സ്പ്രസ്സിനും മലബാറിനും വേഗം കൂടും

മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ്സിന്റെ വേഗം 30 മിനുട്ട് കൂട്ടും. ചെന്നൈ-ഗുരുവായൂര്‍ എക്സ്പ്രസ്സ് 35 മിനുട്ട് വേഗം കൂട്ടും.

Published

|

Last Updated

തിരുവനന്തപുരം | പുതിയ റെയില്‍വേ ടൈം ടേബിള്‍ ഇന്ന് നിലവില്‍ വരും. മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ്സിന്റെ വേഗം 30 മിനുട്ട് കൂട്ടും. ചെന്നൈ-ഗുരുവായൂര്‍ എക്സ്പ്രസ്സ് 35 മിനുട്ട് വേഗം കൂട്ടും. രാവിലെ 9.45നു പകരം 10.20നായിരിക്കും ചെന്നൈയില്‍ നിന്ന് പുറപ്പെടുക.

തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ്സ് രാവിലെ 5.25നു പകരം 5.20ന് പുറപ്പെടും. 9.40ന് എറണാകുളം നോര്‍ത്തില്‍ എത്തും. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ്സ് ഏറ്റുമാനൂര്‍ മുതല്‍ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളില്‍ ഏതാനും മിനുട്ട് നേരത്തേയെത്തും. തൂത്തുക്കുടി-പാലക്കാട് പാലരുവി എക്സ്പ്രസ്സ് 4.50നു പകരം 4.35നാകും കൊല്ലത്ത് നിന്ന് പുറപ്പെടുക.

തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസ്സ് 3.35നു പകരം 3.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. രാവിലെ 6.50ന്റെ കൊല്ലം- തിരുവനന്തപുരം പാസഞ്ചര്‍ 6.58ന് ആയിരിക്കും പുറപ്പെടുക.

എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്സ് 5.05ന് പകരം 5.10ന് പുറപ്പെടും. കൊച്ചുവേളി- നാഗര്‍കോവില്‍ പാസഞ്ചര്‍ ഉച്ചക്ക് 1.40നു പകരം 1.25ന് പുറപ്പെടും. മധുര-ഗുരുവായൂര്‍ എക്സ്പ്രസ്സ്, കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസ്സ് 15 മിനുട്ടും മംഗളൂരു -കണ്ണൂര്‍ പാസഞ്ചര്‍ 40 മിനുട്ടും വേഗം കൂട്ടും. സമയക്രമം അറിയാന്‍ നാഷനല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

Latest