Connect with us

Ongoing News

റൺ മല ഉയർത്തി ചെന്നൈ; 226/6

ഈ വർഷത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടൽ

Published

|

Last Updated

ചെന്നൈ | ഇന്ത്യന്‍ ക്രിക്കറ്റിലെ താര രാജക്കന്‍മാരായ കോലി- ധോണി പോര് കൊണ്ട് ശ്രദ്ദേയമായ ഐ പി എല്‍ മത്സരത്തില്‍ 227 റണ്‍സ് വിജയലക്ഷ്യം കുറിച്ച് ചെന്നൈ. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ പടുകൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തത്. ഇത് ഈ വർഷത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടലാണ്.

ഓപണര്‍ ഡെവോണ്‍ കോണ്‍വെയും ശിവം ദുബെയും നടത്തിയ മിന്നുന്ന അർധ സെഞ്ച്വറി പ്രകടനമാണ് ചെന്നൈയിയെ പടുകൂറ്റന്‍ സ്‌കോറിലെത്തിച്ചത്. കോണ്‍വെ 45 പന്തില്‍ 83 റണ്‍സും ദുബെ 27 ബോളില്‍ 52 റണ്‍സുമാണ് നേടിയത്. ദുബെയുടെ ഇന്നിംഗ്സിൽ അഞ്ച് സിക്സറും രണ്ട് ഫോറും പിറന്നു.  അജങ്ക്യ രഹാനെ 20 പന്തില്‍ 37 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി.

നാല് ഓവറില്‍ 62 റണ്‍സ് വിട്ടുകൊടുത്ത വൈഷാഖ് വിജയ് കുമാറാണ് ബെംഗളൂരു ബോളര്‍മാരില്‍ ഏറ്റവുമധികം തല്ല് വാങ്ങിക്കൂട്ടിയത്. ബോളെടുത്തവരെല്ലാം ഓരോ വിക്കറ്റ് വീതം നേടി.

എന്നാല്‍, രണ്ട് ബോള്‍ മാത്രം ശേഷിക്കെയാണ് ധോണിക്ക് ഗ്രീസിലിറങ്ങാന്‍ അവസരം ലഭിച്ചത്. ഒരു ബോളില്‍ ഒരു റണ്‍സ് നേടുകയും ചെയ്തു. ടോസ് നേടിയ ബെംഗളൂരു ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

---- facebook comment plugin here -----

Latest