Indian Super League football
നോര്‍ത്ത് ഈസ്റ്റിനെതിരെ ചെന്നൈയിന് വിജയം
ജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈയിന്‍ എഫ് സി മൂന്നാം സ്ഥാനത്തെത്തി

പനജി | ഐ എസ് എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ചെന്നൈയിന്‍ എഫ് സിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെന്നൈയിന്റെ വിജയം.
35-ാം മിനിറ്റില്‍ ലാല്‍ദന്‍മാവിയയിലൂടെ നോര്‍ത്ത് ഈസ്റ്റ് ആദ്യ ഗോള്‍ നേടി. 52ആം മിനുട്ടില്‍ ബോറീസ്യൂക്ക് ചെന്നൈയിന് വേണ്ടി ആദ്യഗോള്‍ നേടി. 58ാം മിനിറ്റില്‍ കോമന്‍ നേടിയ ഗോള്‍ ചെന്നൈയിനെ വിജയത്തിലെത്തിച്ചു.
ജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈയിന്‍ എഫ് സി മൂന്നാം സ്ഥാനത്തെത്തി. 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സാണ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്.
---- facebook comment plugin here -----