Connect with us

From the print

ചെന്നൈക്ക് തലയെടുപ്പ്

പരുക്കേറ്റ ഋതുരാജ് ഗെയ്ക്വാദ് പുറത്ത്. ചെന്നൈയെ ധോണി നയിക്കും.

Published

|

Last Updated

ചെന്നൈ | ഐ പി എല്ലില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ എം എസ് ധോണി നയിക്കും. രാജസ്ഥാനെതിരായ മത്സരത്തില്‍ കൈമുട്ടിന് പൊട്ടലേറ്റ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്്വാദ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ സാഹചര്യത്തിലാണ് ധോണി വീണ്ടും നായകനായെത്തുന്നത്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ധോണിയുടെ കീഴിലാണ് ചെന്നൈ ഇറങ്ങുകയെന്ന് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലമിംഗ് പറഞ്ഞു. നായകത്വത്തേക്കാള്‍, ഗെയ്്ക്്വാദിന്റെ അഭാവം ചെന്നൈ ബാറ്റിംഗ് നിരയെ ദുര്‍ബലപ്പെടുത്തും. രാജസ്ഥാനെതിരായ മത്സരത്തില്‍ തുഷാര്‍ ദേശ്്പാണ്ഡെയുടെ പന്ത് കൊണ്ടാണ് ഗെയ്ക്്വാദിന് പരുക്കേറ്റത്. പിന്നീട് ഡല്‍ഹിക്കും പഞ്ചാബിനും എതിരെ കളിച്ചെങ്കിലും പരുക്ക് ഗുരുതരമാകുകയായിരുന്നു.

43കാരനായ ധോണി 2023ലാണ് അവസാനമായി ചെന്നൈയെ നയിച്ചത്. അന്ന് അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശകരമായ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി ചെന്നൈക്ക് അഞ്ചാം കിരീടം സമ്മാനിക്കാന്‍ ധോണിക്ക് കഴിഞ്ഞിരുന്നു. ഐ പി എല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിജയം നേടിയ ക്യാപ്റ്റനാണ് ധോണി. 220 മത്സരങ്ങളില്‍ ചെന്നൈയെ നയിച്ച ധോണിയുടെ വിജയശതമാനം 58.84 ആണ്.

നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റ ചെന്നൈ ഒമ്പതാം സ്ഥാനത്താണ്. ബാറ്റിംഗിലെ മെല്ലെപ്പോക്കിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍കൂടിയാണ് ധോണി ക്യാപ്റ്റനായെത്തുന്നത്. 0,30,16,30,27 എന്നിങ്ങനെയാണ് ഈ സീസണില്‍ ധോണിയുടെ പ്രകടനം.

 

 

Latest