Kerala
കാര്‍ബൊറാണ്ടം കമ്പനിക്ക് വഴിവിട്ട സഹായം നല്‍കുന്നതെന്തിനെന്ന് ചെന്നിത്തല; നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി മിച്ചം വൈദ്യുതി കെ എസ് ഇ ബി ക്ക് നല്‍കട്ടെയെന്ന് മുഖ്യമന്ത്രി
മുന്നൂറോളം കോടിയാണ് കാര്‍ബറാണ്ടം കമ്പനിയുടെ ലാഭം. എന്തിനാണ് വഴിവിട്ട സഹായം നല്‍കുന്നതെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം | മണിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ നിയമസഭയില്‍ രമേശ് ചെന്നിത്തല. സബ്മിഷനായാണ് നിയമസഭയില്‍ വിഷയം അദ്ദേഹം ഉന്നയിച്ചത്. കാര്‍ബൊറാണ്ടം കമ്പനിയില്‍ നിന്ന് പദ്ധതി ഏറ്റെടുക്കാനുള്ള തടസം സര്‍്കകാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്‍ വ്യവസായ മന്ത്രിക്കും വൈദ്യുതി മന്ത്രിക്കും വ്യത്യസ്ത നിലപാടുകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമയം സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിക്കുന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. കാര്‍ബൊറാണ്ടം ഉല്‍പ്പാദിപ്പിക്കുന്നതില്‍ അവരുടെ ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബിക്ക് നല്‍കട്ടെയെന്നു മുഖ്യമന്ത്രി പറഞ്ഞു.
മണിയാര്‍ പദ്ധതി മുപ്പത് വര്‍ഷം കഴിയുമ്പോ തിരിച്ചെടുത്തണമെന്നാണ് കാര്‍ബറാണ്ടമായുള്ള കരാര്‍ വ്യവവസ്ഥ. കാര്‍ബൊറാണ്ടം കമ്പനിക്ക് കരാര്‍ നീട്ടി നല്‍കുന്നത് 12 ഓളം ബിഒടി പദ്ധതികളെ ദോഷകരമായി ബാധിക്കും. വിഴിഞ്ഞം തുറമുഖ പദ്ധതി കരാറില്‍ വരെ ഈ തീരുമാനം സ്വാധീനം ചെലുത്തും. മുന്നൂറോളം കോടിയാണ് കാര്‍ബറാണ്ടം കമ്പനിയുടെ ലാഭം. എന്തിനാണ് വഴിവിട്ട സഹായം നല്‍കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കെഎസ്ഇബിയും കാര്‍ബൊറാണ്ടം കമ്പനിയും തമ്മിലുള്ള കരാര്‍ അനുസരിച്ച് മണിയാര്‍ പദ്ധതി തിരിച്ച് നല്‍കേണ്ടതാണെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ കരാര്‍ നീട്ടണമെന്നാണ് വ്യവസായ വകുപ്പ് നിലപാട്. പദ്ധതി ഏറ്റെടുക്കണമെന്ന നിലപാടാണ് കെഎസ്ഇബിക്ക്. കെഎസ്ഇബിക്ക് നഷ്ടം വരാത്തതും വ്യവസായ മേഖലക്ക് നഷ്ടമില്ലാത്തതുമായ നിലപാട് ചര്‍ച്ചയിലൂടെ കണ്ടെത്താനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി
കാര്‍ബോറാണ്ടം കേരളത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് ഇതിന് പിന്നാലെ മുഖ്യമന്ത്രി പറഞ്ഞു. കാര്‍ബൊറാണ്ടത്തിന് ആവശ്യമായ വൈദ്യുതി അവര്‍ ഉത്പാദിപ്പിക്കട്ടെയെന്നും മിച്ച വൈദ്യുതി ഉണ്ടെങ്കില്‍ കെഎസ്ഇബിക്ക് നല്‍കട്ടെയെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. തര്‍ക്കത്തിന്റെ കാര്യം ഇല്ലെന്നും ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ കാലമാണിതെന്നും പറഞ്ഞ മുഖ്യമന്ത്രി കൂടിയാലോചനയിലൂടെ പ്രശ്‌ന പരിഹാരം കാണാമെന്നും മറുപടി നല്‍കി.