Kerala
ചെന്താമരക്ക് ആദ്യ കൊലപാതക കേസില്‍ ജാമ്യമില്ല
കൊലക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ചെന്താമര ജാമ്യത്തിലിറങ്ങി മറ്റ് രണ്ടു കൊലപാതകങ്ങള്‍ കൂടി നടത്തിയത്

പാലക്കാട് | നെന്മാറ ഇരട്ട കൊലക്കേസ് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം പാലക്കാട് സെഷന്‍സ് കോടതി റദ്ദാക്കി. 2019ല്‍ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലാണ് ജാമ്യം റദ്ദാക്കിയത്. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ചെന്താമര ജാമ്യത്തിലിറങ്ങി ജാമ്യവ്യവസ്ഥ പൂര്‍ണമായി ലംഘിച്ച് പോത്തുണ്ടിയിലെ ബോയിംഗ് കോളനിയില്‍ താമസിച്ച് മറ്റ് രണ്ടു കൊലപാതകങ്ങള്‍ നടത്തിയത്.
ജാമ്യവ്യവസ്ഥയുടെ ലംഘനം നാട്ടുകാര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. ആലത്തൂര്‍ പോലീസ് ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി റിപോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് പാലക്കാട് സെഷന്‍സ് കോടതിയുടെ ഇടപെടല്‍.
---- facebook comment plugin here -----