Kerala
ചെന്താമര ലക്ഷ്യമിട്ടത് ഭാര്യയടക്കം അഞ്ച് പേരെ കൊലപ്പെടുത്താന്‍
പിണങ്ങി വേര്‍പ്പെട്ട് കഴിയുന്ന ഭാര്യയെ കൊലപ്പെടുത്തുത്താനാണ് ആദ്യം ഇയാള്‍ പദ്ധതിയിട്ടത്.
പാലക്കാട് | നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പിടിയിലായ പ്രതി ചെന്താമരയെ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ പ്രതി കുറ്റം സമ്മതിച്ചു്. അഞ്ച് പേരെ കൊലപ്പെടുത്താനാണ് ലക്ഷ്യമിട്ടതെന്നും ഇയാള്‍ മൊഴി നല്‍കിയതായാണ് അറിയുന്നത്. പിണങ്ങി വേര്‍പ്പെട്ട് കഴിയുന്ന ഭാര്യയെ കൊലപ്പെടുത്തുത്താനാണ് ആദ്യം ഇയാള്‍ പദ്ധതിയിട്ടത്. പോത്തുണ്ടിയിലെ വീട്ടിലേക്ക് ഭാര്യയെ വിളിച്ചുവരുത്തി വകവരുത്താനാണ് പദ്ധതിയിട്ടതെന്നും ഇത് സാധിക്കാതെ വന്നതോടെയാണ് മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
2019 ല്‍ ഭാര്യ സജിതയെ കൊലപ്പെടുത്തിയതിലുള്ള പക സുധാകരന് തന്നോട് ഉണ്ടെന്ന് സംശയിച്ചെന്നും സുധാകരന് തന്നെ ആക്രമിക്കുമെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെയും അമ്മയെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതെന്നും ഇയാള്‍ മൊഴി നല്കി. കൃത്യത്തിന് ശേഷം പോത്തുണ്ടി മലയില്‍ ഒളിച്ചിരുന്ന പ്രതി ഇന്ന് രാത്രി വിശപ്പ് സഹിക്കാനാവാതെവീട്ടിലേക്ക് മടങ്ങും വഴിയാണ് പാടത്തുവെച്ച് പിടിയിലായത്