Connect with us

Kerala

ചെയ്തത് തെറ്റ് തന്നെയെന്ന് അഭിഭാഷകനോട് ചെന്താമര; പിന്നീട് നിലപാട് മാറ്റി

അഭിഭാഷകനോട് സംസാരിച്ചതിന് പിന്നാലെ കുറ്റസമ്മത മൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് ചെന്താമര മാറ്റി പറയുകയായിരുന്നു

Published

|

Last Updated

നെന്മാറ | പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ രഹസ്യമൊഴി രേഖപ്പെടുത്താനെത്തിയപ്പോള്‍ പ്രതി ചെന്താമരക്ക് മനംമാറ്റം. രക്ഷപ്പെടണമെന്ന് ആഗ്രഹമില്ലെന്നും ചെയ്തത് തെറ്റ് തന്നെയാണെന്നും ചെന്താമര അഭിഭാഷകനോട് പറഞ്ഞു. എന്നാല്‍ അഭിഭാഷകനോട് സംസാരിച്ചതിന് പിന്നാലെ കുറ്റസമ്മത മൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് ചെന്താമര നിലപാട് മാറ്റി.

രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായി അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി ചെന്താമരയെ അനുവദിച്ചിരുന്നു. ചെന്താമരയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘമാണ് പാലക്കാട് സി ജെ എം കോടതിയെ സമീപിച്ചത്. അപേക്ഷ പരിഗണിച്ച കോടതി രഹസ്യമൊഴിയെടുക്കാന്‍ ഉത്തരവിട്ടു. ചിറ്റൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചായിരുന്നു രഹസ്യമൊഴിയെടുപ്പ് നടത്തിയത്.

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം പൂര്‍ണമായും ഒഴിവാക്കിയാക്കിയാണ് രഹസ്യ മൊഴിയെടുത്തതത്. ഒരു ദിവസം വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ പ്രത്യേക സെല്ലില്‍ നിരീക്ഷിച്ച ശേഷം മൊഴി രേഖപ്പെടുത്താമെന്ന കോടതി നിരീക്ഷണത്തെ തുടര്‍ന്ന് ഇന്നലെ ചെന്താമരയെ ചിറ്റൂര്‍ കോടതിയില്‍ എത്തിച്ചെങ്കിലും പിന്നീട് തിരികെ കൊണ്ടുപോയിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. അയല്‍വാസി കൂടിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു സുധാകരനെയും ലക്ഷ്മിയെയും കൊന്നത്.

 

Latest