cheriyan philip
എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്‌കരിക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ്
കേരളത്തിന് പുറത്ത് സി പി എമ്മിനേക്കാള്‍ സംഘടനാ ശക്തിയും ബഹുജന പിന്തുണയും സി പി ഐ ക്കാണെന്നും അദ്ദേഹം പറഞ്ഞു
കോട്ടയം | കേരളത്തില്‍ എഴുപതിലെ കോണ്‍ഗ്രസ്- സി പി ഐ ഐക്യമുന്നണി പുനരാവിഷ്‌ക്കരിക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ്. കോണ്‍ഗ്രസും സി പി ഐയും കേരള കോണ്‍ഗ്രസുകളും ഉള്‍പ്പെട്ട മുന്നണി കേരള ചരിത്രത്തില്‍ ഏറ്റവും മികച്ച വികസന നേട്ടങ്ങളാണുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ ബി ജെ പിയ്ക്ക് ബദല്‍ കോണ്‍ഗ്രസ് തന്നെയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയില്‍ ഇടതുപക്ഷ കക്ഷികളും മതേതര പ്രാദേശിക കക്ഷികളും പങ്കാളികളാവണം. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വന്‍ പരാജയം ഏറ്റുവാങ്ങിയപ്പോഴും കേരളത്തിലെ ഐക്യമുന്നണി 110 നിയമസഭാ സീറ്റും 20 ലോക്‌സഭാ സീറ്റും നേടിയത് ആ മുന്നണിയുടെ ഭരണമികവു കൊണ്ടാണ്.
എഴുപതുകളില്‍ വലിയ രാഷ്ട്രീയ പ്രതാപം ഉണ്ടായിരുന്ന സി പി ഐ എണ്‍പതില്‍ സി പി എം മുന്നണിയില്‍ ചേര്‍ന്നതു മുതല്‍ ശോഷിക്കുകയാണുണ്ടായത്. കേരളത്തിന് പുറത്ത് മിക്ക സംസ്ഥാനങ്ങളിലും സി പി എമ്മിനേക്കാള്‍ സംഘടനാ ശക്തിയും ബഹുജന പിന്തുണയും സി പി ഐ ക്കാണെന്നും അദ്ദേഹം പറഞ്ഞു.