Kerala
ചെറിയനാട് തെരുവുനായ ആക്രമണം; നിരവധി പേർക്ക് പരുക്ക്
പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴ | ആലപ്പുഴ ചെറിയനാട് തെരുവുനായ ആക്രമണത്തില്‍ അഞ്ചാം ക്ലാസുകാരന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരുക്ക്.
ചെറിയനാട് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഇന്നലെ രാത്രിയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഒരാളുടെ മുഖത്തും സാരമായ പരുക്ക് പറ്റിയിട്ടുണ്ട്.
നായ മുഖത്ത് ചാടി കടിക്കുകയായിരുന്നു.
പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----