Connect with us

National

നെഞ്ചുവേദന; അന്നാ ഹസാരെ ആശുപത്രിയില്‍

യു പി എ സര്‍ക്കാറിന്റെ പതനത്തിനും എന്‍ ഡി എ സര്‍ക്കാറിന്റെ ഉദയത്തിനും ഹസാരെയുടെ സമരത്തിന് വലിയ പങ്കുണ്ടായിരുന്നു.

Published

|

Last Updated

പുണെ | നെഞ്ചുവേദനയെ തുടര്‍ന്ന് അന്നാ ഹസാരെയെ പുണെയിലെ റൂബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യ നില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.അവ്ധൂത് ബൊദംവാദ് അറിയിച്ചു.

രണ്ടാം യു പി എ സര്‍ക്കാറിനെതിരെ നിരാഹാര സമരം നടത്തി ശ്രദ്ധേയനായിരുന്നു അന്നാ ഹസാരെ. അന്ന് ഹസാരെക്കൊപ്പം അരവിന്ദ് കെജ്രിവാളുമുണ്ടായിരുന്നു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. യു പി എ സര്‍ക്കാറിന്റെ പതനത്തിനും എന്‍ ഡി എ സര്‍ക്കാറിന്റെ ഉദയത്തിനും ഹസാരെയുടെ സമരത്തിന് വലിയ പങ്കുണ്ടായിരുന്നു.