Connect with us

Ongoing News

ഛേത്രി ഗോളടിച്ചിട്ടും ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്

Published

|

Last Updated

ഗുവാഹത്തി | ലോകകപ്പ് യോഗ്യത മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ദയനീയ തോല്‍വി. ഇന്ത്യന്‍ ജെഴ്‌സിയില്‍ 150 ാം മത്സരത്തിനിറങ്ങിയ സുനില്‍ ഛേത്രി ഗോളടിച്ചിട്ടും ടീമിനെ ഭാഗ്യം തുണച്ചില്ല. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ മുന്നിട്ട് നിന്ന ഇന്ത്യയെ രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ച് അഫ്ഗാനിസ്ഥാന്‍ പൂട്ടുകയായിരുന്നു.

36-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം പകുതിയില്‍ സമനില പിടിക്കാന്‍ അഫ്ഗാനിസ്ഥാന്‍ ഇന്ത്യന്‍ ബോക്‌സിലേക്ക് ശക്തമായ ആക്രമണം നടത്തി. 70-ാം മിനിറ്റില്‍ റഹ്മത്ത് അക്ബാരിയാണ് അഫ്ഗാനിസ്ഥാന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നീട് 87ാം മിനിറ്റില്‍ രണ്ടാമതും ഇന്ത്യന്‍ ഗോള്‍വല കുലുക്കി അഫ്ഗാനിസ്ഥാന്‍ ഞെട്ടിച്ചു.

മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ പെനാല്‍റ്റിയിലൂടെയാണ് അഫ്ഗാനിസ്ഥാന്‍ വിജയഗോള്‍കണ്ടെത്തിയത്. അഫ്ഗാനിസ്ഥാന്റെ ഷാരിഫ് മുഹമ്മദ് ആണ് വിജയഗോള്‍ നേടിയത്. പെനാല്‍റ്റി ബോക്സില്‍ ഗുര്‍പ്രീത് അഫ്ഗാനിസ്ഥാന്‍ ഫോര്‍വേര്‍ഡിന്റെ മുന്നേറ്റം തടയാന്‍ ശ്രമിച്ചതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലായിരുന്നു മത്സരം. അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ ഖത്തറിനും കുവൈത്തിനുമെതിരെയുള്ള മത്സരങ്ങള്‍ ഇന്ത്യക്ക് നിര്‍ണായകമാണ്.

 

Latest