Connect with us

എന്നത്തെയും പോലെയായിരുന്നില്ല ഇന്നലെ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി പരിശീലനത്തിനിറങ്ങിയത്. ദേശീയക്കുപ്പായത്തിലെ തന്റെ അവസാന മത്സരത്തിന് ഇന്നിറങ്ങുന്നതിന് മുമ്പ് പരിശീലനത്തിലെ ഓരോ ഷോട്ടിന് ശേഷവും ഛേത്രിയുടെ മുഖത്ത് ചിരി തെളിഞ്ഞു. ഗോള്‍പോസ്റ്റിന് മുന്നില്‍ നില്‍ക്കുന്ന വിശാല്‍ കൈതിന് നേരെ ഉതിര്‍ത്ത നാല് ഷോട്ടുകളും ഗോളാക്കി മാറ്റിയ ഛേത്രി, തന്റെ കരിയറിലെ അവസാന നിമിഷങ്ങള്‍ വൈകാരികമാക്കി മാറ്റുകയായിരുന്നു.
ലോകകപ്പ് യോഗ്യതക്കായുള്ള മൂന്നാം റൗണ്ടിലേക്ക് മുന്നേറാന്‍ കുവൈത്തിനെതിരെ ഇന്ന് ഇന്ത്യ ഇറങ്ങുമ്പോള്‍ ഓരോ ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമിയുടെയും കണ്ഠമിടറും.

Latest