Connect with us

National

ചിന്ദ്വാര കോണ്‍ഗ്രസ് മേയര്‍ വിക്രം അഹാകെ ബി.ജെ.പിയില്‍ ചേര്‍ന്നു

കഴിഞ്ഞ ആഴ്ച ചിന്ദ്വാര ജില്ലയിലെ അമര്‍വാഡയില്‍ നിന്നുള്ള കോണ്‍ഗ്രസ് നിയമസഭാംഗം കമലേഷ് ഷായും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

Published

|

Last Updated

ഭോപ്പാല്‍|ചിന്ദ്വാര മേയറും കോണ്‍ഗ്രസ് നേതാവുമായ വിക്രം അഹാകെ ബി.ജെ.പിയില്‍ ചേര്‍ന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെയും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ വി.ഡി.ശര്‍മയുടെയും സാന്നിധ്യത്തിലാണ് വിക്രം ബി.ജെ.പിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി മോഹന്‍ യാദവിന്റെയും പ്രവര്‍ത്തനങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് അവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് വിക്രം അഹാകെ പറഞ്ഞു.

വിക്രം അഹാകെ ബി.ജെ.പിയില്‍ ചേര്‍ന്നത് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ നകുല്‍ നാഥ് ആദിവാസി സമൂഹങ്ങള്‍ക്ക് നേരെ നടത്തിയ ആക്ഷേപകരമായ പരാമര്‍ശങ്ങളെ തുടര്‍ന്നാണെന്ന് മോഹന്‍ യാദവ് ആരോപിച്ചു. കഴിഞ്ഞ ആഴ്ച ചിന്ദ്വാര ജില്ലയിലെ അമര്‍വാഡയില്‍ നിന്നുള്ള കോണ്‍ഗ്രസ് നിയമസഭാംഗം കമലേഷ് ഷായും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.