International
മയോട്ടെയെ തകര്‍ത്തെറിഞ്ഞ് 'ചിഡോ'; ആയിരത്തിലധികം പേര്‍ക്ക് ജീവഹാനി
ചിഡോ ചുഴലിക്കാറ്റില്‍ വീടുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവയെല്ലാം തകര്‍ന്നു.
പാരീസ് | ഫ്രാന്‍സിന്റെ അധീനതയിലുള്ള മയോട്ടെ ദ്വീപില്‍ വീശിയടിച്ച ചിഡോ ചുഴലിക്കാറ്റില്‍ ആയിരത്തിലേറെപ്പേര്‍ക്ക് ജീവഹാനി. ദ്വീപിനെ ആകെ തല്ലിത്തകര്‍ത്തിരിക്കുകയാണ് ചുഴലിക്കാറ്റ്. മണിക്കൂറില്‍ 200 കിലോമീറ്ററിലേറെ വേഗതയില്‍ വീശിയടിച്ച ചിഡോ ചുഴലിക്കാറ്റില്‍ വീടുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവയെല്ലാം തകര്‍ന്നു. ദ്വീപിലെ വൈദ്യുതി ബന്ധം തടസപ്പെട്ടതിന് പുറമെ ഗതാഗതവും താറുമാറായി. ദ്വീപില്‍ 90 വര്‍ഷത്തിനിടെ അടിച്ച ഏറ്റവും തീവ്രമായ ചുഴലിക്കാറ്റാണ് ചിഡോ.
മയോട്ടെയില്‍ 3.2 ലക്ഷം ആളുകളാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗവും ദരിദ്രരാണ്. 1841ല്‍ ആണ് മയോട്ടെ ഫ്രാന്‍സിന്റെ അധീനതയിലാകുന്നത്. 39 കിലോമീറ്റര്‍ നീളവും 22 കിലോമീറ്റര്‍ വീതിയും ഈ ദ്വീപിനുണ്ട്. ആകാശമാര്‍ഗമാണ് ഇപ്പോള്‍ ദ്വീപിലേക്ക് സഹായമെത്തിക്കുന്നത്.