Connect with us

National

ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ്, ഭയപ്പെടുത്താന്‍ നോക്കേണ്ട: ഡിവൈ ചന്ദ്രചൂഡ്

കഴിഞ്ഞ ഇരുപത്തിരണ്ട് കൊല്ലമായി ജഡ്ജിയാണെന്നും, ഈ കാലയളവില്‍ ആരെയും ഭയപ്പെട്ടിട്ടില്ലെന്നും ഡിവൈ ചന്ദ്രചൂഡ്

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ് താനെന്നും ഭയപ്പെടുത്താന്‍ നോക്കേണ്ടന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ഒരു കേസിന് ആസ്പദമായി ഒരു അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിനോട് ഉറക്കെ സംസാരിച്ചതിനാണ് ഡിവൈ ചന്ദ്രചൂഡിന്റെ പ്രതികരണം.

സുപ്രീംകോടതിക്ക് ലഭിച്ച 1.33 ഏക്കര്‍ ഭൂമി അഭിഭാഷകരുടെ മുറികള്‍ക്ക് വേണ്ടി കൈമാറണമെന്ന ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന് അഭിഭാഷകനും സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ വികാസ് സിംഗ് ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

കഴിഞ്ഞ ഇരുപത്തിരണ്ട് കൊല്ലമായി ജഡ്ജിയാണെന്നും, ഈ കാലയളവില്‍ ആരെയും ഭയപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള രണ്ടുവര്‍ഷവും അങ്ങനെയായിരിക്കുമെന്നും ചീഫ് ജസ്റ്റിസ്  പറഞ്ഞു.

 

 

 

Latest