Connect with us

Kerala

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അഞ്ച് എസ്‌കോര്‍ട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; സംഭവം സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കവെ

തിരുവനന്തപുരം വാമനപുരം പാര്‍ക്ക് ജംഗ്ഷനിലാണ് സംഭവം

Published

|

Last Updated

തിരുവനന്തപുരം |  കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്‌കോര്‍ട്ട് വന്ന അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു.തിരുവനന്തപുരം വാമനപുരം പാര്‍ക്ക് ജംഗ്ഷനിലാണ് സംഭവം. മുന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരി വലത്തേക്ക് തിരിയാന്‍ ശ്രമിക്കവെ ഇവരെ ഇടിക്കാതിരിക്കാന്‍ എസ്‌കോര്‍ട്ട് വാഹനങ്ങളിലൊന്ന് പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ എസ്‌കോര്‍ട്ട് വന്ന മറ്റ് വാഹനങ്ങളും പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.

സ്‌കൂട്ടര്‍ യാത്രക്കാരി എംസി റോഡില്‍ നിന്നും ക്രോസ് ചെയ്ത് ആറ്റിങ്ങലിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം. ഈ വാഹനങ്ങള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും ഇടിച്ചു. എന്നാല്‍ മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങിയില്ല. അതേസമയം, അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് പ്രാഥമിക വിവരം. മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തുടരുകയും ചെയ്തു.

 

---- facebook comment plugin here -----

Latest