Connect with us

Kerala

ഐസിയു പീഡനക്കേസിലെ അതിജീവിതയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ അതിജീവിത സമരത്തിലാണ്

Published

|

Last Updated

തിരുവനന്തപുരം |  കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിതയുടെ പരാതിയിലും സമരത്തിലും ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരമേഖല ഐജിക്ക് ഓഫീസ് നിര്‍ദ്ദേശം നല്‍കി.മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ അതിജീവിത സമരത്തിലാണ്.

കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്നാണ് അതിജീവിതയുടെ ആരോപണം. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍. അതിജീവിതയുടെ സമരത്തെക്കുറിച്ചും, അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാത്തതിനെക്കുറിച്ചും അന്വേഷിക്കാന്‍ ഉത്തരമേഖല ഐജിക്ക് നിര്‍ദേശം നല്‍കി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

 

Latest