Connect with us

lokayuktha

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ലോകായുക്ത മൂന്നംഗ ബഞ്ച്‌ ഇന്നു പരിഗണിക്കും

ശശികുമാര്‍ നല്‍കിയ ഇടക്കാല ഹരജിയില്‍ വാദം കേള്‍ക്കും

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് ഇന്ന് ലോകായുക്ത മൂന്നംഗ ബഞ്ച്‌ പരിഗണിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബാംഗങ്ങള്‍ക്ക് ചട്ടവിരുദ്ധമായി നല്‍കിയെന്നാണ് ഹര്‍ജിക്കാരായ ആര്‍ എസ് ശശികുമാറിന്റെ ആരോപണം.

ഈ ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍പ്പെടുന്നതാണോയെന്ന് പരിശോധിക്കണെമെന്ന് കഴിഞ്ഞ പ്രാവശ്യം ഹര്‍ജി പരിഗണിച്ചപ്പോള്‍ മൂന്നംഗ ബഞ്ച് വിലയിരുത്തിയിരുന്നു. എന്നാല്‍ ജസ്റ്റിസ് പയസ് കുര്യക്കോസ് അധ്യക്ഷനായ ലോകായുക്ത മൂന്നംഗബഞ്ച് ഇക്കാര്യം മുമ്പ് പരിശോധിച്ച് തീര്‍പ്പാക്കിതയാണെന്നും ഇനി പരിശോധന വേണ്ടെന്നുമുള്ള ഇടക്കാല ഹര്‍ജി ഇന്നലെ ശശികുമാര്‍ നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാകും ഇന്ന് വാദം കേള്‍ക്കുക.

ലോകായുക്തയുടെ ഡിവിഷന്‍ ബഞ്ചില്‍ അഭിപ്രായ വ്യത്യസമുണ്ടായപ്പോഴാണ് ഹര്‍ജി മൂന്നംഗ ബഞ്ചിന് വിട്ടത്. ഇത് ചോദ്യം ചെയ്ത് ശശികുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു.

മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാറിലെ മന്ത്രിമാര്‍ക്കും എതിരെയാണ് കേസ്. എന്‍ സി പി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എം എല്‍ എ കെ കെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി.