Connect with us

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

വിഷയത്തിൽ സർക്കാർ ആദ്യമെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കോടതി

Published

|

Last Updated

കൊച്ചി | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും അനർഹർക്ക് ധനസഹായം ലഭിച്ചുവെന്ന സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി.

വിഷയത്തിൽ സർക്കാർ ആദ്യമെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അട്ടിമറി വിവാദം അംഗീകരിക്കാനാവില്ലെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഈ ഘട്ടത്തിൽ സിബിഐ അന്വേഷണവേണമെന്ന ആവശ്യം അപക്വമാണെന്നും കോടതി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹർക്ക് സഹായം ലഭിച്ചതായി വിജിലൻസ് നടത്തിയ ‘ഓപ്പറേഷൻ സിഎംഡിആർഎഫ്’ മിന്നൽ പരിശോധനയിലാണ് കണ്ടെത്തിയത്. എറണാകുളത്തെ സമ്പന്നനായ വിദശേദമലയാളിക്ക് ചികിത്സാ സഹായമായി മൂന്ന് ലക്ഷം രൂപയും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയും അനുവദിച്ചത് ഉൾപ്പെടെ നിരവധി ക്രമക്കേടുകൾ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Latest