Connect with us

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസ്; റിവ്യു ഹരജി ചൊവ്വാഴ്ച പരിഗണിക്കും

ദുരിതാശ്വാസ നിധിക്കേസ് പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അനുവാദമുണ്ടോയെന്ന് സംശയിച്ച് കേസ് ഫുള്‍ബെഞ്ചിന് വിട്ട നടപടിക്കെതിരെയാണ് റിവ്യൂ ഹര്‍ജി.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസ് ഫുള്‍ബെഞ്ച് പരിഗണനക്ക് വിട്ട വിധിക്കെതിരായ റിവ്യൂ ഹരജി ലോകായുക്ത ചൊവ്വാഴ്ച പരിഗണിക്കും.ലോകായുക്ത ജസ്റ്റീസ് സിറിയക്ക് ജോസഫ്, ഉപലോകായുക്ത ജസ്റ്റീസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക. ആര്‍ എസ് ശിവകുമാറാണ് ഹരജിക്കാരന്‍ .ദുരിതാശ്വാസ നിധിക്കേസ് പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അനുവാദമുണ്ടോയെന്ന് സംശയിച്ച് കേസ് ഫുള്‍ബെഞ്ചിന് വിട്ട നടപടിക്കെതിരെയാണ് റിവ്യൂ ഹര്‍ജി.

ഫണ്ട് ദുരുപയോഗം സംബന്ധിച്ച ഹരജി പരിഗണിക്കണോ എന്ന കാര്യത്തില്‍ ലോകായുക്ത ഫുള്‍ ബെഞ്ച് തന്നെ തീരുമാനമെടുത്തതാണെന്നും ഈ കാര്യം അവഗണിച്ചാണ് തീരുമാനം വീണ്ടും ഫുള്‍ബെഞ്ചിനു വിട്ടുകൊണ്ടുള്ള വിധി വന്നത് എന്നുമാണ് ഹരജിയില്‍ ശിവകുമാര്‍ ചൂണ്ടിക്കാണിക്കുന്നത്.

 

Latest