Connect with us

Kerala

മുഖ്യമന്ത്രിയുടെ രാജി ആവശ്യം; പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

പി കെ ഫിറോസ് , രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരാണ് മാര്‍ച്ചിന് നേതൃത്വം കൊടുക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം| മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തുന്ന നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം.പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും കമ്പും എറിഞ്ഞു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മാര്‍ച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.

ബാരിക്കേഡ് പ്രതിഷേധക്കാര്‍ തകര്‍ത്തതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും  രണ്ട് റൗഡ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം,പോലീസിന്റെ ക്രമിനല്‍ വല്‍ക്കരണം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ യുവജനസംഘടനകള്‍ നിയമസഭ മാര്‍ച്ച് സംഘടിപ്പിച്ചത്. പി കെ ഫിറോസ് , രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരാണ് മാര്‍ച്ചിന് നേതൃത്വം കൊടുക്കുന്നത്.

 

---- facebook comment plugin here -----

Latest