Connect with us

Kerala

മുഖ്യമന്ത്രിയുടെ സൂര്യതേജസ് കൃത്രിമമായി നിർമിച്ചതല്ല; അന്‍വറിന്റെ ചെയ്തികള്‍ തെറ്റാണ്: ടി പി രാമകൃഷ്ണന്‍

അന്‍വര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്, റിപോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പ് ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല

Published

|

Last Updated

തിരുവനന്തപുരം| പി വി അന്‍വര്‍ എം എല്‍ എ പാര്‍ട്ടി ശത്രുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് കരുതേണ്ടിവരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. മുഖ്യമന്ത്രി കൂടുതല്‍ ശോഭയോടെ ജ്വലിച്ച് നില്‍ക്കുകയാണെന്നും ജനങ്ങള്‍ നല്‍കിയ സൂര്യശോഭയാണത് കൃത്രിമമായി നിര്‍മ്മിച്ചതല്ലെന്നും ടിപി പറഞ്ഞു.

പിണറായി എന്ന സൂര്യന്‍ കെട്ടുപോയെന്നും കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നുവെന്നും അന്‍വര്‍ വിമര്‍ശിച്ചിരുന്നു. അന്‍വര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പ് ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. പാര്‍ട്ടി നിലപാടാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അദ്ദേഹം സി പി എമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗമാണ്. മുഖ്യമന്ത്രി ചതിച്ചു എന്ന് അന്‍വര്‍ പറയുന്നത് അടിസ്ഥാനരഹിതമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അന്‍വറിന്റെ ചെയ്തികള്‍ തെറ്റാണ്. ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി അന്‍വര്‍ പ്രവര്‍ത്തിക്കുകയാണ്. അന്‍വര്‍ നിലപാട് തിരുത്തണം. ഓരോ ദിവസവും ഓരോ പുതിയ ആരോപണങ്ങളാണ്  അന്‍വര്‍ ഉന്നയിക്കുന്നത് ഇത് ശരിയല്ലെന്നും ടിപി പറഞ്ഞു.