Kerala
ഗവര്‍ണറുടെ വിരുന്നില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും
ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മാത്രമാണ് സര്‍ക്കാര്‍ പ്രതിനിധിയായി വിരുന്നില്‍ പങ്കെടുത്തത്
തിരുവനന്തപുരം | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മാത്രമാണ് സര്‍ക്കാര്‍ പ്രതിനിധിയായി വിരുന്നില്‍ പങ്കെടുത്തത്. വിവിധ വിഷയങ്ങളില്‍ സര്‍ക്കാറും ഗവര്‍ണറും ഇടഞ്ഞ് നില്‍ക്കുന്നതിനിടെയാണ് വിരുന്ന് ബഹിഷ്‌കരണം.
മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ മതമേലധ്യക്ഷന്മാര്‍ അടക്കം 400പേരെ വിരുന്നിന് ക്ഷണിച്ചിട്ടുണ്ടായിരുന്നു.വൈകിട്ട് അഞ്ചരയ്ക്കായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. സത്കാരത്തിനായി ഈ മാസം പതിമൂന്നിന് 5ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. രാജ്ഭവന്‍ മുറ്റത്ത് പന്തലിട്ടായിരുന്നു വിരുന്ന്
---- facebook comment plugin here -----