Connect with us

Kerala

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് വിദേശയാത്രക്ക് കേന്ദ്രാനുമതിയില്ല; സഊദിയില്‍ നടക്കേണ്ടിയിരുന്ന ലോക കേരള സഭ സമ്മേളനം അനശ്ചിതത്വത്തില്‍

ഈ മാസം 19 മുതല്‍ 21 വരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |  സഊദി അറേബ്യയില്‍ നടക്കാനിരിക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനം മാറ്റിവെക്കാന്‍ സാധ്യത . മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് വിദേശയാത്രക്ക് കേന്ദ്ര അനുമതി ലഭിക്കാത്തതാണ് കാരണം. ഈ മാസം 19 മുതല്‍ 21 വരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്.ലോക കേരളാസഭയുടെ ലണ്ടന്‍ സമ്മേളനത്തില്‍ തന്നെ സഊദി മേഖലാ സമ്മേളനവും പ്രഖ്യാപിച്ചിരുന്നു. ജിദ്ദയിലും റിയാദിലും ദമാമിലുമായി നടത്താനിരുന്ന സമ്മേളനത്തിന്റെ യാത്രക്കും പ്രചാരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ 2 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ സമ്മേളനത്തില്‍ സംബന്ധിക്കേണ്ട മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് വിദേശയാത്രക്ക് അനുമതി കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഫയല്‍ ഇതുവരെ വിദേശകാര്യമന്ത്രാലത്തിന്റെ മുന്നിലെത്തിയിട്ടില്ലെന്നും രാഷ്ട്രീയാനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം.

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചശേഷം സഊദിയിലെ മേഖലാസമ്മേളത്തിന്റെ പുതുക്കിയ തീയതി പ്രഖ്യാപിക്കും. മെയ് മാസത്തില്‍ യുഎഇയിലെ അബുദാബിയില്‍ നടന്ന നിക്ഷേപസംഗമത്തില്‍ പങ്കെടുക്കുന്നതിനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്രം അനുമതി നല്‍കിയിരുന്നില്ല.

 

Latest